Filters - a poem

Published by Muhammed Shayiz K P

Translated by Shaharvan


FILTERS

There’s forever to wander

To the light that’s the truth

I’ve been seeking for wisdom everywhere

Seeing that it is the key for all


Over there, someone smiled at me

Brighter than lights I’ve ever seen

I gathered the small light, that it is

And held it close in my hands


Delighted!

I’ve befitted that light

I can see a mirage

There’s a palace raised for me

There are friends and foes

Redoing my eyes,

And my fateful blackness,

And me, filters everywhere


Failing the reality

I tried scrolling down,miserable

It hurt my dim eyes, to take it all.

And I found more wounds, horror-struck

Ears have lost it’s hearing

I cannot run anymore

I’m no more.

ഊറ്റ്

നടക്കുവാനുണ്ട് ഒരുപാട് ദൂരം

സത്യമാകേണ്ടുന്ന പ്രകാശത്തിലേക്ക്.

അറിവാണ് അത്താണിയെന്നറിഞ്ഞ നാൾ

അറിവിനായ് അലഞ്ഞു ഞാൻ.


ദേ അടുത്തൊരാൾ എന്നെ നോക്കി ചിരിക്കുന്നു...

ഹോ.... ഞാൻ കണ്ട തെളിച്ചത്തേക്കാൾ തെളിച്ചം.

ചെന്നു നോക്കി ഞാൻ ആ കൊച്ചു പ്രകാശ വിസ്മയത്തെ.

എടുത്തു എൻ കൈകളിൽ അത്ഭുതം

ഞാനും വെളിച്ചമായി…

കാണുന്നു ഞാൻ മായാദീപം,

എനിക്കായ് പണിതുവെച്ചൊരു മാളിക,

തോഴനുണ്ട്, ചങ്ങാത്തമുണ്ട്, കണ്ണിനെ മാറ്റാൻ കറുപ്പകറ്റാൻ

എന്നെ മാറ്റാൻ അരിപ്പുപാത്രമുണ്ട്.


മറന്നുപോയി പരമാർത്ഥം

മൂഢനായി മാന്തി ഞാൻ മുകളിലോട്ട്.

മങ്ങലേറ്റ മിഴി മേലോട്ട് നോക്കുവാൻ മടിച്ചു.

കാതിന് കേൾവിയും നിലച്ചു.

വിറങ്ങലിച്ചു വിഷണ്ണനായി ഞാനറിഞ്ഞു..

ഓടുവാൻ വയ്യെനി.. ഞാനും മരിച്ചുപോയ്




ഭാവനാസൗധത്തിൽ നിന്നിറങ്ങി വരിക നീ

ജീവചൈതന്യം സദാതുടിക്കും രംഗങ്ങളിൽ

ആമഗ്ന മായിടട്ടെ നിൻ കരൾ മനുഷ്യൻത-

ന്നാശയിൽ, പ്രതീക്ഷയിൽ ധാർമ്മീകരണത്തിലും

അപ്പൻ എം പി (~ APPAN M P)